ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിർമാണം മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉദ്‌ഘാടനം ചെയ്യാൻ എത്തുന്നതിന് മുന്നേ ആണ് മല്ലപ്പള്ളി ആനിക്കാട് റോഡിൽ കുഴിയടക്കൽ തകൃതിയായി നടക്കുന്നത്.
മണ്ണ് വെട്ടിയിട്ടാണ് കുഴിയടക്കുന്നത്. മാസങ്ങൾ ആയി സഞ്ചാര യോഗ്യമല്ലാതെ കിടന്ന റോഡിനെ പറ്റി പരാതികൾ നൽികിയിരുന്നെകിലും ആരും തിരിഞ്ഞു നോക്കാതെ കിടന്ന റോഡ് മന്ത്രി എത്തുന്നതിനെ തുടർന്ന് താത്കാലിക കുഴിയടക്കൽ നടത്തിയത്.