ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളജില്‍ സമ്പൂര്‍ണ ശിശുരോഗ വിഭാഗംതുടങ്ങി


 മധ്യതിരുവിതാംകൂറിലെ ആദ്യ സമ്പൂര്‍ണ ശിശുരോഗ വിഭാഗം ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. മാതൃത്വത്തിന്റെ കഥ പറഞ്ഞ കളിമണ്ണ്‌ സിനിമയുടെ സംവിധായകന്‍ ബ്ലെസിയും നായിക ശേ്വതാ മേനോനും ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി.

കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള കാര്‍ഡിയോളജി, പള്‍മണോളജി, ഗാസ്‌ട്രോ എന്ററോളജി, ദന്തരോഗ വിഭാഗം, സര്‍ജറി, അസ്‌ഥിരോഗ വിഭാഗം, ഹെമറ്റോളജി ആന്റ്‌ ബോണ്‍മാരോ ട്രാന്‍സ്‌ പ്ലാന്റ്‌, ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ സെന്റര്‍ തുടങ്ങി നവജാത ശിശുവിഭാഗം വരെയുള്ള ഇരുപതില്‍ പരം സ്‌പെഷ്യാലിറ്റികളാണ്‌ ബിലീവേഴ്‌സ്‌ അഡ്വാന്‍സ്‌സ്‌ സെന്റര്‍ ഫോര്‍ പീഡിയാട്രിക്‌സില്‍ ഉണ്ടാവുക.

ഡയറക്‌ടര്‍ പ്രഫ. ഡോ. ജോര്‍ജ്‌ ചാണ്ടി മറ്റീത്ര സമ്പൂര്‍ണ്ണ ശിശുരോഗ വിഭാഗത്തെക്കുറിച്ച്‌ വിശദീകരിച്ചു. മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലും ശിശുരോഗവിഭാഗം വിദഗ്‌ദ്ധയുമായ പ്രഫ. ഡോ. ഗിരിജാ മോഹന്‍, പീഡിയാട്രിക്‌ വിഭാഗം അസോസിയേറ്റ്‌ പ്രഫസറും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ പീഡിയാട്രിക്‌സ് പത്തനംതിട്ട ഘടകം പ്രസിഡന്റുമായ ഡോ. ജിജോ ജോസഫ്‌, പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രഫ. ഡോ . വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക്‌ - നിയോ നേറ്റല്‍ അത്യാഹിത വിഭാഗവും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവും ബിലീവേഴ്‌സ്‌ ആശുപത്രിയുടെ മാത്രം സവിശേഷതകളാണ്‌. ഉദ്‌ഘാടനം പ്രമാണിച്ച്‌ ജനുവരി 31 വരെ ജനറല്‍ പീഡിയാട്രിക്‌ ഒ.പി.ഡി ചാര്‍ജുകള്‍ സൗജന്യമായിരിക്കുമെന്ന്‌ ഡയറക്‌ടര്‍ പ്രഫ. ഡോ. ജോര്‍ജ്‌ ചാണ്ടി മറ്റീത്ര അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ