മല്ലപ്പള്ളിയിൽ വാഹന അപകടം, ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് 3:15 നു മല്ലപ്പള്ളി കോട്ടയം റോഡിൽ അണിമപടിയിൽ വച്ചായിരുന്നു അപകടം.
ഫെഡറൽ ബാങ്ക് എ.ടി.എം -ൽ പണം നിറയ്ക്കാനായി റാന്നിയിൽ നിന്നും ചെസ്റ്റ് ബോക്സ്‌മായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നെടുംകുന്നം സ്വദേശിയായ ഗൺമാൻ സുരേഷ് ആണ് അപകടത്തിൽ മരണമടഞ്ഞത്
അപകടത്തിൽ ഗുരുതരമായക്ഷതം തലക്കേറ്റിരുന്നു. ഉടൻ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.