ആനിക്കാട് സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് വേണ്ടവിധത്തിൽ അന്വേഷിക്കുന്നില്ലെന്നും സ്ഥലവാസിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അലിക്കുഞ്ഞ് റാവുത്തർ പറയുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെ റോഡിൽകൂടി പോകുന്ന സണ്ണി ചാക്കോയെ കണ്ടിരുന്നെന്നും പൊതിയോ, സഞ്ചിയോ ഒന്നും ഇല്ലായിരുന്നെന്നും അലിക്കുഞ്ഞ് ഓർമിക്കുന്നു.
സംഭവസ്ഥലത്ത് ബാറ്ററിയുടെ അവശിഷ്ടങ്ങൾ ഫൊറൻസിക്ക് വിഭാഗം കണ്ടെടുത്തതായും മറ്റാരെങ്കിലും എത്തിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
Report : https://www.mathrubhumi.com/pathanamthitta/news/23dec2021-1.6294502