ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിർമാണം മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉദ്‌ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
1.66 കോടി രൂപ ചെലവിൽ പണിയുന്ന പാലത്തിന് 12.50 മീറ്റർ നീളവും 1.50 മീറ്റർ നടപ്പാത ഉൾെപ്പടെ 11 മീറ്റർ വീതിയുമാണുണ്ടാവുക. അട്ടക്കുളങ്ങര ഭാഗത്തേക്ക് 150 മീറ്ററും പുന്നവേലിയിലേക്ക് 100 മീറ്ററും നിലവിലെ റോഡ് ഇളക്കി നിർമിക്കും. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ നിർമാണത്തിന് അനീഷ് സക്കറിയയാണ് കരാറെടുത്തിരിക്കുന്നത്.