കോട്ടാങ്ങൽ പഞ്ചായത്ത്; അവിശ്വാസപ്രമേയത്തിന് ബി.ജെ.പി. നോട്ടീസ്


കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേ ബി.ജെ.പി. അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.

എസ്.ഡി.പി.ഐ. ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിൽ മതസ്പർധ വളർത്താൻ നടത്തിയ പ്രവർത്തനത്തിൽ സി.പി.എം. മൗനം പാലിച്ചുവെന്നാണ് പ്രധാന കാരണമായി ബി.ജെ.പി. ആരോപിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചവരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിച്ചു, പഞ്ചായത്തിന്റെ പല വികസനപദ്ധതികളും അട്ടിമറിച്ചു. എന്നീ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. എസ്.ഡി.പി.ഐ.യെ പ്രസിഡന്റ് സംരക്ഷിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. അംഗങ്ങൾ ജനറൽ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു.

ചുങ്കപ്പാറയിലെ ബാബറി ബാഡ്ജ് വിഷയത്തിൽ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനുള്ള സി.പി.എം., എസ്.ഡി.പി.ഐ., പോലീസ് ഒത്തുകളിയാണെന്നും നടപടി ഇനിയും വൈകിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി. കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഹരികുമാർ, സെക്രട്ടറി ദിലീപ് ചെറിയറ്റിൽ എന്നിവർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ