രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും കേന്ദ്രസർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഏർപ്പെടുത്തിയ ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ഇ-ശ്രം പോർട്ടലിൽ നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ രജിസ്റ്റർചെയ്യണം.
ഇ.പി.എഫ്./ഇ.എസ്.ഐ. പദ്ധതികളിൽ അംഗമല്ലാത്തവരും / സ്വയംതൊഴിൽ ചെയ്യുന്നവരും അക്ഷയ/കോമൺ സർവീസ് സെന്ററുകൾ വഴിയോ, തൊഴിൽ വകുപ്പും വിവിധ ക്ഷേമനിധി ബോർഡുകളും നടത്തുന്ന ക്യാമ്പുകൾ മുഖേനയോ സ്വന്തമായോ register.eshram.gov.in എന്ന പോർട്ടലിൽ രജിസ്റ്റർചെയ്യണം.
പ്രായപരിധി 16-59 വയസ്സ്. ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ് ആവശ്യമായ രേഖകൾ. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31.
വിശദവിവരങ്ങൾക്ക് 0468-2223169 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.