മല്ലപ്പള്ളി ടൗണിൽ വൈദ്യുതിമുടക്കം പതിവാകുന്നു. പത്തിലേറെ തവണയാണ് ദിവസവും വൈദ്യുതി മുടങ്ങുന്നത്.
ഇത് മൂലം ഏറെ കഷ്ടത്തിലായിരിക്കുന്നത് വ്യാപാരികളാണ്. വ്യാപാരിവ്യവസായി ഏകോപന സമിതി കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
തുടർച്ചയായി വൈദ്യുതി മുടക്കം ഉണ്ടാകുന്നതിനാൽ സ്ഥാപനങ്ങളിലെ വൈദ്യുതി ഉപകരണങ്ങൾ കേടാവുന്നതായി വ്യാപാരികൾ പറയുന്നു.