ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി പിടന്നപ്ലാവിൽ ചായക്കടയിൽ വൻ സ്ഫോടനം. ബഷീർ എന്ന് ആളുടെ ചായകടയിൽ ആണ് സ്ഫോടനം നടന്നത്. 9 മണിയോടെ ആയിരുന്നു സ്ഫോടനം.മൂന്നു കിലോമീറ്ററോളം അതിന്റെ പ്രകമ്പനം കേട്ടു എന്ന് നാട്ടുകാർ പറയുന്നു. സ്ഫോടനത്തിൽ ആറു പേർക്ക് പരിക്ക് പറ്റി, രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കടയിലെ അലമാരയും ഫ്രിഡ്ജും സ്ഫോടനത്തിൽ തകർന്നു. കീഴ്‌വായ്പ്പൂര് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബെന്നി എന്ന ആളുടെ കൈപ്പത്തി അറ്റ് പോയതായി റിപോർട്ടുകൾ ഉണ്ട്. ബെന്നി കിണറുകളിലെ പാറ പൊട്ടിച്ചു കൊടുക്കുന്ന ആളാണ്. ബിന്നിയുടെ കൈയിൽ ഇരുന്ന സ്ഫോടന വസ്തുക്കൾ ആണ് പൊട്ടി തെറിച്ചതെന്നു സംശയിക്കുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
News & Photo: www.janamaithripampadynews.com