കെ പി ഉദയഭാനു സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി


 സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തില്‍ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്. ജില്ലാ കമ്മിറ്റിയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി അംഗബലം 34 ആയി ഉയര്‍ത്തി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ എഐസിസി അംഗവും മുന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന അഡ്വ. പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഇവരടക്കം അഞ്ചു പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുള്ളത്.

വീണാ ജോര്‍ജ്, പീലിപ്പോസ് തോമസ്, അഡ്വ. എസ് മനോജ്, ലസിത നായര്‍, പി ബി സതീഷ് കുമാര്‍, എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ