കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ ഊർജിത നികുതിപിരിവ് ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 11 മുതൽ മൂന്നുവരെയാണ് ക്യാമ്പ് നടക്കുക. 2021-22 വർഷംവരെയുള്ള കെട്ടിടനികുതി കുടിശ്ശികയുള്ളവർക്ക് പിഴപ്പലിശ ഒഴിവാക്കി സർക്കാർ ഉത്തരവായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി താഴെപ്പറയുന്ന സ്ഥലങ്ങളിൽ നികുതിയടച്ച് നടപടികളിൽനിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഡിസംബർ ആറ്, ഏഴ് തീയതികളിൽ പെരുമ്പെട്ടി ചന്ത, എട്ട്, ഒൻപത്-കണ്ടൻപേരൂർ ചന്ത, 10, 13-ചാലാപ്പള്ളി ജങ്ഷൻ, 14-തീയാടിക്കൽ ജങ്ഷൻ, 15-വെള്ളയിൽ ജങ്ഷൻ. ഫോൺ: 04692773253.