കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നോടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു.
കരിയംപ്ലാവ് ചുട്ടുമൺ പുതുപ്പറമ്പിൽ മറിയാമ്മ സാജനാണ്(56) പരിക്കേറ്റത്. പല തവണ വീണ് ശരീരമാസകലം മുറിവുകളും ഒടിവുകളുമുണ്ടായ ഇവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കൂട്ടത്തിൽ പങ്കെടുക്കാൻ പോകും വഴിയാണിവരെ കൂട്ടത്തോടെ കുരങ്ങുകൾ ആക്രമിക്കാനെത്തിയത്.