വിവിധ പദ്ധതിപ്രകാരം തുക കൈപ്പറ്റുന്നതിന് കർഷക രജിസ്‌ട്രേഷൻ നിർബന്ധം



കൃഷിഭവന്‌ പരിധിയിലുള്ള എല്ലാ കർഷകരും അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എ.ഐ.എം.എസ്.) പോർട്ടലിൽ രജിസ്റ്റർചെയ്യണം. ആധാർ കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്‌, റേഷൻ കാർഡ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ ഇവയുമായി അക്ഷയ സെന്ററിലോ ഏതെങ്കിലും കംപ്യൂട്ടർ സെന്ററിന്റെ എത്തി www.aims.kerala.gov.in എന്ന പോർട്ടലിൽ കയറി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇൻഷുറൻസ് എന്നിവയ്‌ക്കു പുറമേ കൃഷി വകുപ്പ് അടുത്ത വർഷങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കും പി.എം.കിസാൻ പദ്ധതിപ്രകാരം തുക കൈപ്പറ്റുന്നതിനും രജിസ്‌ട്രേഷൻ നിർബന്ധമാണ്. മേൽപ്പറഞ്ഞ രേഖകളും ഫോട്ടോയുമായി മല്ലപ്പള്ളി  കൃഷി വനിലെത്തുന്നവർക്ക് ഡിസംബർ 31-വരെ സൗജന്യമായി രജിസ്റ്റർചെയ്തു നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ