ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എ.ഡി.എം, ഡി.എം.ഒ, ഡി.എം ഡെപ്യൂട്ടി കളക്ടര്‍, ഡി.ഡി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.