സ്കൂൾ വിദ്യാർഥികളെ വഴിയിൽ തടഞ്ഞ് ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു



സ്കൂൾ വിദ്യാർഥികളെ വഴിയിൽ തടഞ്ഞ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. 

കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിലെ ചില വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ ചിലർ വഴിയിൽ വച്ച് ബാഡ്ജുകൾ ധരിപ്പിച്ചത്. ‘ഐ ആം ബാബറി’ എന്നു രേഖപ്പെടുത്തിയ ബാഡ്ജുമായി കുട്ടികൾ സ്കൂളിൽ എത്തിയപ്പോഴാണ് അധികൃതർ വിവരം അറിയുന്നത്. ബാഡ്ജ് നീക്കംചെയ്ത ശേഷമാണ് വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്.വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചെന്നും പിടിഎ പൊലീസിൽ പരാതി നൽകിയെന്നും സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെരുമ്പെട്ടി എസ്എച്ച്ഒ ജോബിൻ ജോർജ് പറഞ്ഞു.

 അതേസമയം, ബാബറി മസ്ജിദ് ഓർമദിനത്തിൽ ക്യാംപസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തെ സംഘപരിവാർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ബാഡ്ജ് ധരിക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.എസ്.അജ്മൽ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ