കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡ്രൈവർ തസ്തികളിലേക്കാണ് നിയമനം.
36 വയസ്സാണ് പ്രായപരിധി. അപേക്ഷകർ ഡിസംബർ എട്ടിന് വൈകീട്ട് നാലിന് മുമ്പായി ഫോൺ നമ്പർ സഹിതം അപേക്ഷ ആശുപത്രി ഓഫീസിൽ നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.