എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ, പ്ലസ് ടു പരീക്ഷകൾ 30 മുതൽ


സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷകൾ മാർച്ച്‌ 31 ന്‌ ആരംഭിക്കും. ഏപ്രിൽ 29ന്‌ അവസാനിക്കും. മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. പ്രക്‌ടിക്കൽ മാർച്ച്‌ 10 മുതൽ 19 വരെയാണ്‌.  

പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ മാർച്ച്‌ 30ന്‌ ആരംഭിച്ച്‌ ഏപ്രിൽ 22 ന്‌ അവസാനിക്കും. മാര്‍ച്ച് 16 മുതൽ 21 വരെയായിരിക്കും പ്ലസ് ടു മോഡൽ പരീക്ഷ. പ്രക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച്‌ 15വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്‌.

കുട്ടികള്‍ ഒരുമിച്ച് ഇരുന്നു പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മിക്സഡ് സ്കൂളുകളുടെ എണ്ണം കൂടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബോയ്സ് സ്കൂളുകളും ഗേള്‍സ് സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കാൻ ഇനി പിടിഎയുടെ അംഗീകാരം മാത്രം മതിയെന്നും ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍റര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനും പിടിഎ അംഗീകാരം മാത്രമാണ് വേണ്ടത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ