പത്തനംതിട്ട കോട്ടാങ്ങല്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി വസ്ത്രത്തില്‍ ഞാന്‍ ബാബരി (I am Babari) എന്നെഴുതിയ സ്റ്റിക്കര്‍ ബലമായി പതിപ്പിച്ചതായി ആക്ഷേപം. പത്തനംതിട്ട കോട്ടാങ്ങല്‍ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാത്ഥികളുടെ വസ്ത്രങ്ങളിലാണ് സ്റ്റിക്കര്‍ പതിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും സുരേന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.
സ്‌കൂളിന്റെ പ്രവേശന കവാടത്തിന് സമീപത്തുവച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരിപാടി നടത്തിയതെന്ന് പറയപ്പെടുന്നു.