പെരുമ്പെട്ടി-കുളത്തൂർമുഴി റോഡിൽ മാലിന്യം നിറയുന്നു. കോട്ടാങ്ങൽ മഠത്തും മുറിക്ക് സമീപം സ്ഥാപിച്ച സംഭരണകേന്ദ്രത്തിൽ നിന്നാണ് റോഡ് നിറയെ ചവറുകൾ നിരന്നിരിക്കുന്നത്.
ഇരുമ്പുവേലികൊണ്ട് നിർമിച്ച കൂട്ടിനുള്ളിലും പുറത്തുമായി മാലിന്യം കിടക്കുന്നു. ഇവ നീക്കം ചെയ്യേണ്ട അധികൃതർ നടപടിയെടുക്കുന്നില്ല. റോഡിൽ അവശിഷ്ടങ്ങൾ കിടക്കുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപ്പടുന്നുണ്ട്. തെരുവുനായശല്യവും വർധിച്ചു.