കുമ്പനാട് പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി


 കുമ്പനാട് കോയിപ്രത്ത് കഴുത്തിൽ കുരുക്കിട്ട നിലയിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കടപ്ര കരിയിലമുക്കില്‍ പമ്പയാറിന്റെ കൈവഴിയായ വരാല്‍ച്ചാലിന് സമീപമുള്ള പറമ്പിൽ ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ളയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 

കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ