2021-22 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനംവരെ പ്രവർത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി.) ദിവസവേതനത്തിൽ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21-വരെയാണ് സേവന കാലാവധി. ഒഴിവുകളുടെ എണ്ണം 12.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും മുൻ ജോലിപരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ പ്രവർത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിസംബർ 17-ന് വെള്ളിയാഴ്ച രാവിലെ 10.30-ന് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് ഫോൺ -9496437743.