മല്ലപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലും യാചകരുടെ എണ്ണം വർധിച്ചത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡും പരിസരവും യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോള്‍ ഇവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയും വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകൾ ഇവര്‍ കയ്യടക്കുകയും വ്യത്തിഹീനം ആക്കുകയും ചെയ്യുന്നു. യാചകരെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യുണിറ്റ് ആവശ്യപ്പെട്ടു.