സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ. സംസ്ഥാനത്ത് ഇതോടെ രോഗബാധയുള്ളവരുടെ എണ്ണം 11 ആയി.
കെനിയ, ടുണീഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തിയവരാണ് രണ്ടു രോഗബാധിതർ.