44 പേര്‍ക്ക് കൂടി ഒമിക്രോൺ: സംസ്ഥാനത്ത് നൂറ് കടന്ന് കേസുകൾ


 സംസ്ഥാനത്ത് 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 

10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്.  കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂർ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ