ഇരവിപേരൂരിൽ ഒരാൾക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതോടെ ഇരവിപേരൂരിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചാവും തീരുമാനമെടുക്കുന്നത്.
നൈജീരിയയിൽനിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. അദ്ദേഹത്തെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. രണ്ടാം വാർഡിൽപ്പെട്ട ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെയുള്ളവർ വീടുകളിൽ ക്വാറന്റീനിലാണ്.