സംയുക്ത സേനാമേധാവി ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചു


 രാജ്യത്തെ നടുക്കി സംയുക്തസേനാ മേധാവി അന്തരിച്ചു. ഊട്ടിയില്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് മരണം. സംയുക്തസേനാമേധാവി  ജന. ബിപിന്‍ റാവത്താണ് ഹെലികോപ്റ്ററപകടത്തില്‍ കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ ജനറല്‍ റാവത്തിന്റെ പത്നി മധുലിക റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. കോയമ്പത്തൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ 12.20നായിരുന്നു ദുരന്തമെത്തിയത്. 

വിടവാങ്ങിയത് രാജ്യം കണ്ട മികച്ച യുദ്ധതന്ത്രജ്ഞനാണ്. അകാലത്തില്‍ പൊലിഞ്ഞത് ഇന്ത്യയുടെ ആദ്യ സംയുക്തസേനാമേധാവി കൂടിയാണ്. 2016-19 കാലയളവില്‍ കരസേനാമേധാവി; മിന്നലാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രമുഖനാണ് റാവത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം നിയന്ത്രിച്ചതില്‍ പ്രധാനപങ്ക് വഹിച്ചു. പര്‍വതയുദ്ധതന്ത്രത്തില്‍ പ്രാവീണ്യമുണ്ട്. സേനയുടെ സുപ്രധാന കമാന്‍ഡുകളെ നയിച്ചു. കോംഗോയില്‍ സംയുക്ത സമാധാനസേനയെ നയിച്ചതും റാവത്ത് തന്നെ. പരം വിശ്ഷ്ഠ് സേവാ മെഡല്‍ ഉള്‍പ്പെടെ പരമോന്നത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ