പുല്ലുകുത്തിയിൽ നെല്ല് കൃഷിയിറക്കി



 ആനിക്കാട് ഗ്രാമപ്പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവ ചേർന്ന് പുല്ലുകുത്തി വയലിൽ നെല്ല് വിതച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ഉദ്‌ഘാടനം ചെയ്തു. അഞ്ച് ഏക്കർ തരിശ് നിലം ഉൾപ്പെടെ 10 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

നെൽകർഷകനായ സുധീഷിന്റെ നേതൃത്വത്തിലാണ് കൃഷി. പഞ്ചായത്ത് മെമ്പർമാരായ അലിക്കുഞ്ഞ്, ദേവദാസ് മണ്ണൂരാൻ, മോളിക്കുട്ടി, ലിൻസി, ബീന, മല്ലപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി. കുര്യൻ, കൃഷി ഓഫീസർ അനില ടി. ശശി, കൃഷി അസസ്റ്റൻ്റ് ഐ.ബി. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ