പത്തനംതിട്ടയില്‍ ജില്ലയിൽ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍. സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഒരാള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത്.