റാന്നിയിൽ ടിപ്പര്‍ ലോറി മറിഞ്ഞ്‌ ഒരാൾ മരിച്ചു


സിമന്റ്‌ കട്ടയുമായെത്തി റാന്നി ഇടമുറി ഇരപ്പംപാറ തോട്ടിലേക്ക്‌ മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട്‌ അതിഥിത്തൊഴിലാളി മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. ബംഗാള്‍ സ്വദേശി റത്തന്‍ ബര്‍മന്‍ (19) ആണ്‌ മരിച്ചത്‌. പരുക്കേറ്റ ബംഗാള്‍ സ്വദേശി നൂറുല്‍ അമീന്‍ അജാദിനെ (24) കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8 മണിയോടെ ഇടമുറി പാലം-ഇരപ്പന്‍പാറ- ശാസ്താംകണ്ടം-ഇടമുറി അമ്പലം പടി റോഡിനോടു ചേര്‍ന്നാണ്‌ സംഭവം. ഇടമുറി ഇരപ്പുംപാറ വിളക്കുമാടത്തേക്ക്‌ അത്തിക്കയത്തെ കമ്പനിയില്‍ നിന്ന്‌ കുട്ടയുമായെത്തിയതാണ്‌ ലോറി. റോഡിനോടു ചേര്‍ന്ന ഓലിക്കു സമീപം വശം ഇടിഞ്ഞ്‌ ലോറി തോട്ടിലേക്ക്‌ മറിയുകയായിരുന്നു. ഒരു കരണം മറിഞ്ഞാണ്‌ ലോറി നിന്നത്‌. റോഡിന്റെ വിതി കുറവാണ്‌ അപകടത്തിനിടയാക്കിയത്‌.

അപകടത്തിനിടെ ഡ്രൈവര്‍ കുടമുരുട്ടി പുത്തന്‍വീട്ടില്‍ കെ.ജഗദിശന്‍ വാതില്‍ തുറന്ന് ചാടി രക്ഷപ്പെട്ടു. ഡ്രൈവറോടൊപ്പം ഉള്ളില്‍ ഇരിക്കുകയായിരുന്നു മറ്റുള്ളവര്‍. അവര്‍ കട്ട ഇറക്കാനായി വന്നവരാണ്‌. ഓടിക്കുടിയ നാട്ടുകാരും ഡ്രൈവറും ചേര്‍ന്ന്‌ നൂറുല്‍ അമീന്‍ അജാദിനെ പുറത്തെടുത്ത്‌ ആശുപത്രിയില്‍ എത്തിച്ചു. ലോറിക്ക്‌ അടിയില്‍പ്പെട്ടതിനാല്‍ റത്തന്‍ ബര്‍മനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ ഒരു മണിക്കുറിനു ശേഷം വടം കെട്ടി ലോറി ഉയര്‍ത്തിയാണ്‌ റത്തനെ പുറത്തെടുത്തത്‌. മൃതദേഹം പത്തനംതിട്ട  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ