വെണ്ണിക്കുളത്തു ട്രാഫിക് സിഗ്നല്‍ നിലച്ചിട്ട് വര്‍ഷങ്ങളാകുന്നു


 കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ വെണ്ണിക്കുളത്തു ട്രാഫിക് സിഗ്നല്‍ സംവിധാനം നിലച്ചിട്ട് വര്‍ഷങ്ങളാകുന്നു.

അപകടങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്. കോമളം പാലത്തിന്റെ തകര്‍ച്ചയോടെ ആ വഴിയിലൂടെ മല്ലപ്പള്ളി - കല്ലൂപ്പാറ പ്രദേശങ്ങളിലേക്ക് പോയിരുന്ന യാത്രികരും ഇപ്പോള്‍ വെണ്ണിക്കുളം ജംഗ്ഷനില്‍ കൂടിയാണ് കടന്നു പോകുന്നത്.

 ഇത്തരത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വലിയ ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം ഇല്ലെന്നുള്ളത് പ്രധാന പ്രശ്മാണ്. ഇപ്പോള്‍ ഇവിടെയുള്ള ട്രാഫിക് സിഗ്നല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ കെട്ടുവാനുള്ള തൂണ് മാത്രമായി മാറിയിരിക്കുകയാണ്. അധികാരികള്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ