എഴുമറ്റൂർ വാഴക്കാമല കുറിച്ചിയിൽ ബാബുവിന്റെ കൃഷിയിടത്തിൽ കടന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യുവിന്റെ നേതൃത്വത്തിൽ പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വലിയകുന്നുമ്പുറത്ത് ജോസ് പ്രകാശാണ് വെടിവെച്ചത്.
റാപിഡ് റെസ്പോൺസ് ടീമംഗങ്ങളായ സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജെ.മുഹമ്മദ് നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്, എ.എസ്.നിധിൻ, കെ.അരുൺ രാജ്, ഫിറോസ് ഖാൻ എന്നിവർ എന്നിവർ എത്തിയിരുന്നു.