സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതിനെ തുടർന്ന് കേരളത്തിലോടുന്ന ട്രെയിനുകളുടെ എണ്ണം റെയിൽവേ കുറച്ചു. 12 ട്രെയിനുകളാണ് റെയിൽവേ ഒറ്റയടിക്ക് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളെല്ലാം ശനി ഞായർ ദിവസങ്ങളിലോടുന്നവയാണ്. വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും ഈ ദിവസങ്ങളിലെ ട്രെയിൻ സർവീസുകൾ കുറയ്ക്കാനാണ് റെയിൽവേയുടെ തീരുമാനം.
കൊവിഡ് സുരക്ഷയുടെ പേരിലാണ് റെയിൽവേയുടെ നടപടി. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് നാലു ട്രെയിനുകളും പാലക്കാട് ഡിവിഷനിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ:
തിരുവനന്തപുരം ഡിവിഷൻ: നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്സ് (16366), കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06431), കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06425), തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06435)
പാലക്കാട് ഡിവിഷൻ: ഷൊർണ്ണൂർ - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06023), കണ്ണൂർ - ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06024), കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06477), മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06478), കോഴിക്കോട് - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06481), കണ്ണൂർ - ചർവത്തൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06469), ചർവത്തൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (06491), മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്സ് (16610)