കോട്ടാങ്ങൽ 28 പടയണി ചൂട്ട് വയ്പ് നാളെ


 കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്രത്തിലെ 28 പടയണിക്ക്‌ ബുധനാഴ്ച ചൂട്ടുവെയ്ക്കും. കുളത്തൂർ കരയിൽ താഴത്തുവീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറും ആണ്‌ ചൂട്ടുവെയ്ക്കുന്നത്.

കരക്കാരെ സാക്ഷിയാക്കി ഏവരുടെയും അനുവാദംതേടി പടയണിക്ക്‌ ശുഭാരംഭം കുറിക്കും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും പടയണിയുടെയും വേലകളിയുടെയും പരിശീലനത്തിരക്കാവും.

ജനുവരി 31-ന് എട്ട്‌ പടയണിക്ക്‌ ക്ഷേത്രത്തിൽ ചൂട്ടുവയ്ക്കും.

ഫെബ്രുവരി ഒന്നിനാണ് ചൂട്ടുവലത്ത്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ ഗണപതിക്കോലവും നാലിനും അഞ്ചിനും അടവിയും നടക്കും. ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ വലിയ പടയണി നടക്കും. അന്നത്തെ വേലയും വിളക്കും ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങാണ്.

അതേദിവസങ്ങളിൽ തിരുമുഖം ചാർത്തി ദർശനമെന്ന പ്രത്യേകതയുമുണ്ട്. തുടർന്ന് മകരഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി പിരിയുന്നത്തോടെ പടയണി പൂർണമാകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ