മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക. വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്കുണ്ട്. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാർഡിൽ അനുവദിക്കും.
മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകൾ നിർത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി.