കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തുമ്പോൾ കുഞ്ഞുമായി യുവതി ഹോട്ടലിൽ നിൽക്കുകയായിരുന്നു.
ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.