പത്തനംതിട്ട ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ എട്ടായി


ആശങ്കപ്പെടുത്തി  പത്തനംതിട്ട ജില്ലയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞാഴ്ച ഇരുനൂറിന് അടുത്തിയാരുന്നെങ്കിൽ ഇപ്പോൾ നാനൂറിന് മുകളിലാണ് റിപ്പോർട്ടു ചെയ്യുന്നത്. ടി.പി.ആർ. നിരക്കും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ചത്തെ 11 ശതമാനത്തിൽ നിന്നും ഈയാഴ്ച ടി.പി.ആർ. നിരക്ക് 18 ആയി. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ക്സസ്റ്ററുകളുടെ എണ്ണവും കൂടുന്നുണ്ട്. പത്തനംതിട്ട, അടൂർ, വടശ്ശേരിക്കര, ചിറ്റാർ, കുമ്പനാട്, എന്നിവയാണ് ഈയാഴ്ച  രൂപപ്പെട്ട കോവിഡ് ക്ലസ്റ്ററുകൾ.

പത്തനംതിട്ടയിലെ സ്വകാര്യകോളേജിൽ പതിനാലോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ളവരുടെ പരിശോധനാഫലം വന്നിട്ടില്ല. കഴിഞ്ഞദിവസം അടച്ച കുമ്പനാട് എസ്.ബി.ഐ യുടെ പ്രധാന ശാഖയാണ് ഒടുവിലത്തെ കോവിഡ് ക്സസ്റ്റർ.

ബാങ്കിലെ ചീഫ് മാനേജർ അടക്കം പത്തിലധികം ജീവനക്കാർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള ജീവനക്കാർ തിരുവല്ലയിലെ എസ്.ബി.ഐ. റീജണൽ ഓഫീസിലും മീറ്റിങ്ങിനായി പോയിരുന്നു. അടൂർ ഐ.എച്ച്.ആർ.ഡി. കോളേജും ക്ലസ്റ്റർ ഉണ്ടായതിനാൽ അടച്ചിരിക്കുകയാണ്. പരിശോധനയിൽ കാര്യമായ വർധനവ് വരുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതിദിനം നാലായിരത്തിനടുത്താണ് ഇപ്പോൾ സാമ്പിളുകൾ ശേഖരിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ