മല്ലപ്പള്ളി വലിയ പാലത്തിനടുത്ത് മണിമലയാറ്റില്‍ വടക്കന്‍കടവില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമൂട് പടുവയില്‍ മേവശം പരേതനായ രാജന്റെ മകന്‍ അനീഷിനെയാണ് (32) ഇന്നലെ 3ന് മരിച്ചനിലയില്‍ കണ്ടത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളിയാണ്. കീഴ്വായ്പൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.