കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാൾക്കു പരുക്ക്‌


 റാന്നിയിൽ കാര്‍ നിയന്ത്രണം വിട്ട്‌ കലുങ്കില്‍ നിന്ന്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ക്കു പരുക്കേറ്റു. കുളത്തൂര്‍ ചെമ്മാറപള്ളില്‍ പി.എന്‍. രഘുനാഥനാണ്‌ പരുക്കേറ്റത്‌. റാന്നിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3 മണിയോടെ റാന്നി-വെണ്ണിക്കുളം റോഡില്‍ പുവന്മല കാവില്‍പടി കലുങ്കിലാണ്‌ സംഭവം. ഓട്ടത്തിനിടെ നിയ്യന്ത്രണം പോയ കാര്‍ കലൂങ്കിന്റെ പാരപ്പറ്റിന്റെ മുലയ്ക്കിടിച്ച ശേഷം തോട്ടിലേക്കു മറിയുകയായിരുന്നു. 

കാറിനുള്ളില്‍ കുടുങ്ങിപ്പോയ രഘുനാഥനെ ഓടിക്കൂടിയവര്‍ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്ത്‌ ആശുപ്രത്രിയിലെത്തിച്ചത്. രഘുനാഥന്റെ കാലിനും കൈയ്ക്കും ഒടിവുണ്ട്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ