പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ പട്ടാപ്പകല്‍ നഗ്നതാ പ്രദർശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദര്‍ശിപ്പിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചത്.
സ്ഥിരമായി ഇവർ ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ടെന്ന് പെൺകുട്ടികൾ പരാതി നൽകി. ഇവരുടെ ദൃശ്യങ്ങൾ പഉൾപ്പെടെയാണ് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മുണ്ടും ഷര്‍ട്ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂട്ടറിലും എത്തിയ രണ്ട് പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിൽ വ്യക്തമാണ്. എന്നാൽ,ഇരുവരും ഹെല്‍മറ്റും മാസ്‌കും ധരിച്ചതിനാല്‍ ദൃശ്യങ്ങളില്‍ നിന്നു ഇവരെ തിരിച്ചറിയാന്‍ പ്രായസമാണ്. വാഹനങ്ങളുടെ നമ്പറും ദൃശ്യങ്ങളില്‍ വ്യക്തമല്ല.
കഴിഞ്ഞ കുറച്ചുദിവസമായി ഹോസ്റ്റലിന് മുന്നില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഏതാനം കുട്ടികള്‍ ഒന്നിച്ചാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ഇത് ഹോസ്റ്റല്‍ വാര്‍ഡനെ കാണിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളെ പിടികൂടാന്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.