കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി നാളെ (08/01/2022) മുതല്‍ ഈ മാസം പത്ത് വരെ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും.
ജില്ലയിലെ 15 മുതല്‍ 17 വരെ പ്രായമുള്ള 48884 കുട്ടികള്‍ക്ക് ജനുവരി പത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
നിലവില്‍ 14105 കുട്ടികള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ജില്ലയില്‍ 35,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം എന്നും രക്ഷിതാക്കളോടൊപ്പം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കുകയും വേണം എന്നും ജില്ലാ കളക്ടർ അറിയിച്ചു.