സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ.
നേരത്തെ പൊതുപരിപാടികൾക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.