തിരുവല്ലയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. പൊടിയാടി ജംഗ്ഷന് സമീപം ഇന്നുച്ച കഴിഞ്ഞ് മുന്ന് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് കച്ചിയുമായി പോയ ലോറിക്കാണ് തീപിടിച്ചത്.
ശനിയാഴ്ച ഉച്ചയോടു കൂടിയാണ് തിരുവല്ല ഭാഗത്തേക്ക് വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ചത്. നാട്ടുകാരും തിരുവല്ലയിൽ നിന്നുമുള്ള ഫയർഫോഴ്സും എത്തി തീയണച്ചു. ലോറി ഭാഗീകമായി കത്തി നശിച്ചു. ആളപായമില്ല.
വൈദ്യുത ലൈനിൽ തട്ടിയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.