എരുമേലി പേട്ടയ്ക്ക് എത്തിയ അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന് ശനിയാഴ്ച മല്ലപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രസിഡന്റ് ഗീതാ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി, അയ്യപ്പ സേവാസംഘം, തുടങ്ങിയ സംഘടനകളും പങ്കെടുത്തു.
തിരുമാലിട മഹാദേവക്ഷേത്രത്തിൽ ഹൈന്ദവസേവാ സംഘം എതിരേറ്റു. രാവിലെ നടക്കൽ പുലപ്പൂക്കാവ് മഹാദേവ ക്ഷേത്രത്തിലായിരുന്നു മല്ലപ്പള്ളിയിലെ ആദ്യ സ്വീകരണം.
തുടർന്ന് മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രം, മല്ലപ്പള്ളി ടൗൺ, തിരുമാലിട മഹാദേവ ക്ഷേത്രം, കീഴ്വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഏഴിക്കക്കുന്നത്ത് കുടുംബക്ഷേത്രം, ആനിക്കാട്ടിലമ്മക്കാവ് ശിവപാർവതി ക്ഷേത്രം, വായ്പൂര് മഹാദേവക്ഷേത്രം, കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുളങ്ങരക്കാവ് ദേവീക്ഷേത്രം, കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രം വഴി മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തും.
വൈകീട്ട് ആഴിപൂജയോടെയാണ് ശനിയാഴ്ചത്തെ ചടങ്ങുകൾ പൂർണമായത്.