മല്ലപ്പള്ളി മടുക്കോലി കുറ്റിപൂവത്തിന് സമീപം റോഡരികിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെയാണ് ചത്ത കുറുക്കനെ നാട്ടുകാർ കണ്ടത്.
വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യേശുദാസൻ, അരുൺ രാജ്, രാജേഷ്, ഫിറോസ് ഖാൻ കല്ലൂപ്പാറ പഞ്ചായത്തംഗങ്ങളായ എബി മേക്കരിങ്ങാട്ട്, ബെൻസി അലക്സ് എന്നിവരുടെ സാന്നിധ്യത്തിൽ മറവുചെയ്തു.