മല്ലപ്പള്ളി, കല്ലൂപ്പാറ, കുന്നന്താനം ഗ്രാമപ്പഞ്ചായത്തുകളിൽ വാർധക്യകാല, വികലാംഗ, വിധവാ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകൾ പഞ്ചായത്ത് ഓഫീസികളിൽ എത്തിക്കണമെന്ന് സെക്രട്ടറിമാർ അറിയിച്ചു.
- മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ 20-ന് മുന്പ് നൽകണം.
- കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിൽ 24-ന് മുന്പ് നൽകണം.
- കുന്നന്താനം ഗ്രാമപഞ്ചായത്തിൽ അതാത് വാർഡുകളിലെ അങ്കണവാടികളിൽ ജനുവരി 19-ന് മുൻപ് എത്തിക്കണം. നേരത്തെ അറിയിച്ചതുപോലെ പഞ്ചായത്തിൽ എത്തിക്കേണ്ടതില്ല.