കീഴ്വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒൻപതാം ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ മരുത്തോർവട്ടം ബാബു, വടവാതൂർ അജയകൃഷ്ണൻ എന്നിവർ നാഗസ്വരക്കച്ചേരി നടത്തും. രാത്രി 10.30-ന് കളമെഴുതിപ്പാട്ട് വിളക്കെഴുന്നള്ളത്ത് എന്നിവയുണ്ട്. 11-ന് തിരുവനന്തപുരം ഭരതക്ഷേത്ര ബാലെ അവതരിപ്പിക്കും. രാത്രി 2.30-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച രാവിലെ 9.30-ന് കൊടിയിറക്കി മഠത്തിൽക്കടവിലേക്ക് ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവിന് ക്ഷേത്രകലാപീഠം സംജിത്ത് സജൻ നയിക്കുന്ന പഞ്ചാരിമേളം, നീലംപേരൂർ സതീഷ് ചന്ദ്രന്റെ മയൂരനൃത്തം, വേഷച്ചമയങ്ങൾ എന്നിവയുണ്ടാകും. അന്നദാനത്തോടെ ഉത്സവം സമാപിക്കും.
കീഴ്വായ്പൂര് കിഴക്കേടത്ത് പള്ളിവേട്ട ഇന്ന്
0
Tags
Keezhuvaipur