കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്.
കേസിൽ കോട്ടയം സ്വദേശി ജോമോൻ കെ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. പൊലീസ് ജോമോനെ ചോദ്യം ചെയ്യുകയാണ്.
മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടശേഷം താൻ ഒരാളെ കൊന്നെന്ന് പ്രതി തന്നെയാണ് പൊലീസിനോട് ഉറക്കെ വിളിച്ചുപറഞ്ഞത്. ഷാൻ മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ടയാളാണെന്നാണ് പ്രതി പറയുന്നത്.