കുന്നന്താനത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ തേനീച്ചക്കൂട്. കുന്നന്താനം കിൻഫ്രയിൽ മല്ലപ്പള്ളി-തിരുവല്ല റോഡിനോട് ചേർന്നുള്ള അസാപ് സിഎസ്പി- കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കെട്ടിട സമുച്ചയത്തിലാണ് പെരുന്തേനീച്ചകൾ കൂടുകൂട്ടിയിട്ടുള്ളത്.
കാക്കയോ പരുന്തോ ഇതിളക്കിയാൽ അപകടമുണ്ടാവും. നിരവധി ആൾക്കാർ കിൻഫ്രയിൽ ജോലി ചെയ്യുന്നതും, മല്ലപ്പള്ളി-തിരുവല്ല റോഡിൽ അനേകം ആളുകൾ യാത്ര ചെയ്യുന്നതും ആണ്. ഇത് അപകട സാദ്യത വർധിപ്പിക്കുന്നു.