മല്ലപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായ കായിക പരിശീലകൻ കീഴ്വായ്പൂര് പാലമറ്റത്ത് റിട്ട. കേണൽ ജോസഫ് തോമസിനെ (ജെ.ടി.പാലമറ്റം -72 ) ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലപ്പുഴ ജയിലിലേക്ക് അയച്ചു. പോക്‌സോ കേസിൽ കീഴ്വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പീഡനം: ഹാൻഡ്‌ബോൾ പരിശീലകനെ റിമാൻഡ് ചെയ്തു
0