കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജിനെ തിരഞ്ഞ് പൊലീസ്. പോക്സോ അടക്കം നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ മാനേജരുടെ പരിചയക്കാരനെന്ന് പി[പറഞ്ഞു രാജേഷ് ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്തത് ഈ മാസം പതിനേഴിനാണ്. തൊട്ടടുത്ത ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും സമാനമായ തട്ടിപ്പ് രാജേഷ് നടത്തി. ക്ലിനിക്കിലെ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു അവിടെ എത്തിയ പ്രതി ക്ലിനിക്കിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നും തന്ത്രപൂർവ്വം 15,000 രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് നടന്ന രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജേഷിനെതിരെ പോക്സോ കേസും നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രാജേഷ് വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നത്.